!!
കഴിഞ്ഞ വീകെണ്ട് പതിവ് പോലെ മല കയറാന്‍ പോയി. ഇപ്രാവശ്യം പോയത് കുറച്ചു സമയം സമാധാനമായി മഴയും മഞ്ഞും ഒക്കെ കൊണ്ട് മലമുകളില്‍ ഇരിക്കാനായിരുന്നു. നല്ല മഞ്ഞും മഴയും, ചെറിയ കാറ്റും , ചുറ്റും നീല കൊടുമുടികളും, പഞ്ഞികെട്ടുപോലെ മേഘ ശകലങ്ങളും, പോരാത്തതിനു ത്രിസന്ധ്യയും. പക്ഷെ മല കയറി ചെന്നപ്പോള്‍ കോളാമ്പി സ്പീക്കര്‍ ഇലുടെ ഒഴുകി വരുന്ന കര്‍ണ്ണ കടോരമായ പെന്തകോസ്ത് പ്രാര്‍ത്ഥന ? എന്റമ്മോ ഇവന്മാര്‍ ഇവെടെയും എത്തിയോ ? താഴേയ്ക്ക് ചാടിയാലോ എന്നാലോചിച്ചു, പിന്നെ ഏതായാലും മസ്സില് പിടിച്ചു ഒരു പാറപ്പുറത്ത് കയറി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ പ്രാര്‍ത്ഥനയുടെ കാഠിന്യം കുടി കൂടി വന്നതല്ലാതെ ഒരു കുറവും ഇല്ല. പിന്നെ അകെ ഒരു സമധാനം " യേശു " ഇത് കുറെ കാലം ആയി സഹിക്കുന്നതാണല്ലോ എന്നാ ഒരു തോന്നല്‍ മാത്രം. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വരുന്ന ഇ വക പ്രാര്‍ത്ഥനകള്‍ ദിവസവും സഹിക്കുന്ന " യേശു " വിന്റെ അവസ്ഥ വെറുതെ ഓര്‍ത്തുപോയി.
ഏതായാലും സഹിക്കാന്‍ പറ്റാതെ തിരിചിരങ്ങിയാലോ എന്ന് ആലോചിക്കുമ്പോഴാണ് പെട്ടന്ന് പാട്ട് നിന്നത്. ഇവന്മാര്‍ കൂട്ടതോടെ മലയില്‍ നിന്നും താഴെ വീണോ , അതോ വല ഇടിവേട്ടോ മറ്റോ അടിച്ചു എല്ലാവരും കൂട്ടത്തോടെ മേലോട്ട് പോയോ ? കുറച്ചു സമയം കഴിഞ്ഞിട്ടും ഒരനക്കവും ഇല്ല. ഏതായാലും കൊള്ളാം കുറച്ചു മനസമാധാനം ആയി. ഒരു രണ്ടു മണിക്കൂര്‍ അവിടെ തന്നെ മഴയത്ത് ഇരുന്നു. തണുത്ത് വിറക്കാന്‍ തുടങ്ങിയപ്പോള്‍ പതുക്കെ ഇറങ്ങി നടന്നു. അപ്പോള്‍ ദൂരെ അ പഴയ പെന്തകൊസ്തു ഭീകരത !. പക്ഷെ വളരെ ശ്രദ്ധിച്ചാല്‍ മാത്രമേ കേള്‍ക്കാന്‍ പറ്റു. അപ്പോഴാണ് കാരിയം മനസിലായത്.. അവിടെ കറന്റ് പോയതാ.
എന്റെ ദൈവങ്ങള്‍ക്ക് സ്തോത്രം !






